Kambikathakal Menu

എൻറെ സുനന്ദയും അവളുടെ ചേച്ചി സുപ്രിയയും – ഭാഗം 05


No badges.
  • Kambikathakal Views [google_analytics_views]
  • 11
  • Kambikathakal Comments 4

വീടിന് വാതിൽക്കൽ ഓട്ടോറിക്ഷ നിന്ന ശബ്ദം കേട്ടതും വാതിൽ തുറക്കപ്പെട്ടു. പണം കൊടുത്ത് ഓട്ടോ മടക്കി അയച്ച ഞാൻ നന്ദയുടെ വീടിൻറെ വരാന്തയിലേക്ക് കയറി. യാതൊരു പരിചയവും ഇല്ലാത്ത പോലെ വലിഞ്ഞ് മുറുകിയ മുഖത്തോടെ ടീച്ചർ  :

“അകത്തോട്ടിരിയ്കാം.”

ഞാൻ ഉള്ളിൽ കയറിയതും കുഷ്യനിട്ട ചൂരൽ സെറ്റിയിലേയ്ക് വിരൽ ചൂണ്ടി ടീച്ചർ  :

“ഹരിശങ്കർ ഇരിയ്കൂ.”

വാതിലടച്ച് കുറ്റിയിട്ട ടീച്ചർ എനിക്കെതിരേ വന്നിരുന്നിട്ട് മുഖവരയൊന്നുമില്ലാതെ പറഞ്ഞു  :

“എൻറെ മകൾ സുനന്ദയെ ഹരിശങ്കറിന് വിവാഹം ചെയ്തു തരാൻ എനിക്കോ ഞങ്ങൾക്കോ താൽപ്പര്യമില്ല. ദയവായി അവളെയിനി ശല്യപ്പെടുത്തരുത്.”

ഞാൻ ചിരിച്ചു :

“എൻറെ ടീച്ചറമ്മേ… അമ്മേടെ മുഖത്തിന് ഈ വരുത്തി വെച്ച ഗൌരവ ഭാവം ഒട്ടും ചേരുന്നില്ലല്ലോ? ഇത്ര കടുപ്പത്തിൽ ഒരു തീരുമാനം പറഞ്ഞ അമ്മേടെ ശബ്ദം എന്താമ്മേ ഇടറുന്നത്?”

കടിച്ച് പിടിച്ചിരുന്ന കപട ഗൌരവത്തിൻറെ മുഖം മൂടി പെട്ടന്നഴിഞ്ഞ് വീണ് നിരായുധയായ ടീച്ചറമ്മ പൊട്ടിക്കരഞ്ഞ് പോയി. ഞാൻ ചെന്ന് ഒരു ഗ്ളാസ് വെള്ളമെടുത്ത് കൊടുത്തു. അത് കുടിച്ചിട്ട് ടീച്ചർ ഒരു കഥ വളരെ ചുരുക്കി പറഞ്ഞിട്ട് ഒരു കാര്യം പറഞ്ഞു. തലയിലേയ്ക് ഒരഗ്നിപർവ്വതം ഇടിഞ്ഞ് വീണ പോലായി ഞാൻ. ആ മച്ചും ചുവരുകളുമെല്ലാം കത്തി ജ്വലിയ്കുന്ന കനലുകളായി എന്നെ പൊതിഞ്ഞ പോലെ…

കാഴ്ച ശക്തി വീണ്ടു കിട്ടുമ്പോൾ അലിവും കാരുണ്യവും പൊഴിയുന്ന ശോക മുഖത്തോടെ നീട്ടിയ ഒരു കുപ്പി തണുത്ത വെള്ളവുമായി മുൻപിൽ ടീച്ചറമ്മ.

ഞാനാ കുപ്പി വാങ്ങി തലവഴി കമഴ്ത്തി. കനലുകൾ അവിടിരുന്ന് എരിയുകയാണ്. ആ കുപ്പി കാലിയായപ്പോൾ അമ്മ അടുത്ത കുപ്പിയിലെ വെള്ളം വെച്ചു നീട്ടി. തണുത്ത വെള്ളം വരണ്ട തൊണ്ട പൊള്ളിച്ചതല്ലാതെ താഴോട്ടിറങ്ങുന്നില്ല. ഞാൻ എണീറ്റ് ചത്ത കണ്ണുകളോടെ ടീച്ചറുടെ മുഖത്തേയ്ക് നോക്കി. കാരുണ്യത്തോടെ എന്നെ നോക്കി നിന്ന ടീച്ചറമ്മയോട് യാതൊന്നും പറയാതെ വേച്ചു പോകുന്ന കാൽവയ്പുകളോടെ ഞാൻ ഇറങ്ങി നടന്നു.

ആദ്യം കണ്ട ഓട്ടോ കൈ കാട്ടി നിർത്തി കയറി. എൻറെ പരവേശ ഭാവവും നനഞ്ഞ തുണിയും കണ്ട ഓട്ടോക്കാരൻ അവജ്ഞയോടെ ഒന്നെന്നെ ചുഴിഞ്ഞു നോക്കി. അങ്ങേർ കരുതിയത് കുടിച്ച് ലക്കില്ലാതെ വീണ് കിടന്നിട്ട് കണ്ണ് തുറന്നതാകും എന്നാവും.

Anubhava Kadhakal, Best Mallu Sex Stories

, , ,

Mallu Stories

4 Comments

nice. ithum adipoli. pettanu thernu poyath pole. kyrachude page venanamarnu.


Post A Comment