Kambikathakal Menu

മാഞ്ഞു പോയ മഴവില്ല് – ഭാഗം 01


  • Kambikathakal Views [google_analytics_views]
  • 13
  • Kambikathakal Comments 0

മൊബൈലിലൂടെ അജിത്തിന്റെ ശബ്ദത്തിൽ ” ഏക്‌ ദൂജെ കേലിയെ” എന്ന പഴയ ഹിന്ദി സിനിമയിലെ ” തേരെ മേരെ ബീച്ച് മേൻ, കൈസാ ഹൈ എ ബന്തൻ, അന്ജാനാ ….. മേനെ നഹി ജാനാ….തുനെ നഹി ജനാ..” എന്ന ഗാനം കർണ്ണങ്ങളിലേക്ക് ഒഴുകിയിറങ്ങിയപ്പോൾ കോരിത്തരിച്ചു നിന്നുപോയി രാഹുൽ. പാട്ട് കഴിഞ്ഞപ്പോൾ പ്രണയ നിർഭരമായ ശബ്ദത്തിൽ രാഹുൽ അജിത്തിനോട് മന്ദ്രിച്ചു …” ജാനൂ , സൊ ബ്യുടിഫുൾ, യു ആർ സിങ്ങിംഗ് സൊ നൈസ് യാർ, ഐ ലവ് യു ജാനൂ, ലവ് യു സൊ മച്ച്..” ഒരു നിമിഷത്തെ മൌനത്തിനു ശേഷം അജിത്‌ പ്രതിവചിച്ചു, ” എസ് ഡിയർ, ഇറ്റ്സ് ബികാസ് ഓഫ് യു, ഒണ്‍ലി യു ആർ ദി റീസണ്‍ ദാറ്റ്‌ ഐ കുട് സിംഗ് നൈസ്, ബികാസ്, യു ആർ ദി ഒണ്‍ ഇൻ മൈ മൈൻഡ്, ഒണ്‍ലി യുവർ ഫേസ് ദാറ്റ്‌ ഐ കാൻ സീ ഓൾ വെയ്സ് ” പ്രണയാതുരമായ ചിലനിമിഷങ്ങൾ . ” ജാനൂ പ്ലീസ്, ഐ അം ടയിംഗ് ടു മീറ്റ്‌ യു…വെൻ ഐ കാൻ സീ യു .? രാഹുലിന്റെ കാതരമായ ശബ്ദം വീണ്ടും അജിത്തിന്റെ ശ്രവണ പുടങ്ങളിൽ കുളിരായി വീണു.
അജിത്‌ രാഹുലിനെ പരിച്ചയപെടുന്നത് FB യിലാണ്. അജിത്‌ മലയാളിയാണ്. രാഹുൽ മധ്യപ്രദേശ്‌ സ്വദേശിയും. വെത്യസ്ത ഭാഷയും സംസ്കാരവും ഒന്നും അവർക്കു തടസമായില്ല. പതിവ് ശൈലിയിൽ നിന്ന് വേറിട്ട അജിത്തിന്റെ ചാറ്റിങ് രാഹുലിനെ അജിത്തിനോട് കൂടുതൽ അടുക്കാൻ പ്രേരിപ്പിച്ചു. രാഹുലിൻറെ നിഷ്കളങ്കമായ ഇടപെടൽ അജിത്തിനെയും ആകർഷിച്ചു. ഫോണ്‍ നമ്പർ കൈമാറി. വൈബറിലും വാട്സ് ആപ്പിലും ഒക്കെ ചാറ്റിംഗ് ചെയ്തു കൂടുതൽ അടുത്തു. കുറഞ്ഞ സമയം കൊണ്ട് അവർ വളരെ നാളത്തെ പരിചയമുളളവരെപോലെയായി. അതിലുപരി പ്രണയാതുരമായിരുന്നു അവരുടെ ബന്ധം. ഒരു ആത്മാർത്ഥ പ്രണയിതാവിന് വേണ്ടി വളരെ നാളായി അജിത് സെർച്ച്‌ ചെയ്യുകയായിരുന്നു. രാഹുലിനെ പരിചയപ്പെട്ടപ്പോൾ തന്റെ തിരച്ചിലിന് ഭലം കണ്ടതായി അജിത്തിന് തോന്നി. രാഹുലിന്റെ കാര്യവും മറിച്ചായിരുന്നില്ല. ഒരു കൂട്ടുകാരനെ തേടുകയായിരുന്നു അവനും. ഫോണിലൂടെയും ചാറ്റിലൂടെയും പരമാവധി അടുത്തു അവർ. തമ്മിൽ കാണുന്നതിനു മുൻപ് ഫോട്ടോ കൈമാറാൻ പാടില്ലെന്ന അജിത്തിന്റെ നിർദ്ദേശം രാഹുൽ അംഗീകരിച്ചു.
ഏറ്റവും അടുത്ത മുഹൂർത്തത്തിൽ രാഹുലിനെ കാണാൻ എത്താമെന്ന് അജിത് വാക്ക് കൊടുത്തു. ഇപ്പോൾ ഒരു നിമിഷം പോലും അജിത്തിന്റെ ശബ്ദം കേള്ക്കാതിരിക്കാൻ കഴിയാത്ത അവസ്ഥയിലായി രാഹുൽ. അജിത്തിന്റെ അവസ്ഥയും മറിച്ചല്ല. ചിന്തകളിൽ രാഹുൽ മാത്രം. ഉറങ്ങുമ്പോൾ സ്വപ്നത്തിൽ അവനുണ്ട്, ഉണരുമ്പോൾ മനസ്സു നിറയെ രാഹുലിന്റെ ചിന്തകൾ മാത്രം. തമ്മിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും അറിയാതെ ഹൃദയത്തിന്റെ ഒരു ഭാഗമായി മാറികഴിഞ്ഞിരുന്നു ഇതിനോടകം. ” ഇനി കാണുമ്പോൾ നിനക്കെന്നെ ഇഷ്ടമായില്ലെങ്കിലോ? ” അജിത്‌ ചോതിച്ചു. ” ഐ ഡോണ്ട് കെയർ ഹൌ യു ലുക്ക്‌ ലൈക്‌, ഐ നീഡ്‌ യു , ഐ നീഡ്‌ യുവർ ലവ്, ഐ വാണ്ട്‌ ടു ലൈ ഓണ്‍ യുവർ ഷോൾഡർ….. ഐ വാണ്ട്‌ ടു ഹീർ ദി സോംഗ് …. ഐ വാണ്ട്‌ ടു സ്ലീപ്‌ ഓണ്‍ യുവർ ലാപ്‌…..” രാഹുലിന്റെ വാക്കുകളിലെ തീവ്രമായ അഭിവാന്ജ്ച്ച അജിത് തിരിച്ചറിഞ്ഞു … അവൻ പിന്നീടൊന്നും ചോതിച്ചില്ല. അങ്ങനെ ആ വീക്ക്‌ എൻഡിൽ രാഹുലിനെ കാണാൻ അജിത്‌ ഉറച്ചു.

രാഹുൽ പറഞ്ഞിടത്ത് അജിത് ബസ്സിറങ്ങി. റോഡ് സൈഡിൽ കണ്ട ഒരു ഷോപ്പിനു മുന്നിൽ നിന്നിട്ട് അജിത് രാഹുലിനെ ഫോണ് ചെയ്തു നില്ക്കുന്ന സ്ഥലം പറഞ്ഞുകൊടുത്തു. രണ്ടു മിനുട്ടിനുള്ളിൽ എത്താം എന്ന് പറഞ്ഞു രാഹുൽ ഫോണ് വച്ചു. മനസ്സിൽ ആകാംക്ഷ തിങ്ങുന്നുണ്ടായിരുന്നു അജിത്തിന്. തന്നെ മനസ്സിലാക്കാൻ അടയാളം ഒന്നും അജിത് രാഹുലിനോട് പറഞ്ഞിരുന്നില്ല. എന്നാൽ രാഹുൽ തനിക്കു നീണ്ട തലമുടിയുണ്ടെന്നു പറഞ്ഞിരുന്നു. അപ്പോൾ പിന്നെ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. അജിത് റോഡിലൂടെ നടക്കുന്നവരിൽ നീണ്ട മുടിക്കാരെ പരതികൊണ്ടിരുന്നു. കാണാൻ വല്ലാതെ കൊതിച്ച തൻറെ പൊന്നിനെ ആദ്യമായി കാണാൻ പോകുന്നതിന്റെ ശരിക്കും ത്രില്ലിലായിരുന്നു അജിത്. അജിത്തും മോശമല്ലാത്ത വിധം വസ്ത്ര ദാരണം ചെയ്തിട്ടുണ്ട്. കറുത്ത സ്ലിം ഫിറ്റ് ഷർട്ടും ലൈറ്റ് ബ്ലൂ ജീന്സും അജിത്തിനെ കൂടുതൽ സുന്ദരനാക്കി. പെട്ടന്നാണ് അജിത്തിന്റെ കണ്ണുകൾ വിടർന്നത്. താൻ നിന്നിരുന്ന ഷോപ്പിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാനിന്റെ വശത്ത് കൂടെ നടന്നു വരുന്ന ആ നീണ്ട മുടിക്കാരനിൽ അജിത്തിന്റെ കണ്ണുകൾ തടഞ്ഞു. കാറ്റിൽ ഇളകുന്ന തവിട്ടു നിറത്തിലുള്ള നീണ്ട മുടിയിഴകൾ. നീണ്ട നാസിക…ട്രിം ചെയ്തൊതുക്കിയ ഭംഗിയുള്ള മീശയും ബുൾഗാനും മുടിയുടെ അതെ നിറമായിരുന്നു. ഇലക്ട്രിക് ഗ്രീൻ കാർഗോ ജീന്സും റൗണ്ട് നെക്ക് ലോങ്ങ് സ്ലീവ് ബ്ലാക്ക് ടി ഷർട്ടും ആ ദേഹ വടിവിനെ മനോഹരമാക്കി. അജിത്തിന്റെ ഹൃദയം സന്തോഷം കൊണ്ട് തുടി കൊട്ടി. പ്രതീക്ഷിച്ചതിനെക്കാൾ എത്രയോ മീതെയാണ് രാഹുൽ. ആ തിളങ്ങുന്ന കണ്ണുകൾ ആരെയോ തേടുകയാണ്. അജിത് അല്പം പിറകിലേക്ക് നീങ്ങി. ഉടൻ പ്രത്യക്ഷ പെട്ടാൽ ഇപ്പോൾ കാണുന്ന കാഴ്ച്ചയുടെ സുഖം പോകുമെന്ന് തോന്നി. രാഹുലിനെ സംബന്ടിച്ചു അജിത്തിനെ കണ്ടു പിടിക്കാൻ ഒരടയാളവും അജിത് നല്കിയിരുന്നില്ല. അവിടമാകെ രാഹുലിന്റെ കണ്ണുകൾ അരിച്ചു പെറുക്കി. ഇടയ്ക്കു അജിത്തിന്റെ മുഖത്തേക്ക് രാഹിലിന്റെ നോട്ടം എത്തിയെങ്കിലും അജിത് മുഖം കൊടുക്കാതെ നിന്നു്. ഒടുവിൽ ക്ഷമ നശിച്ചു രാഹുൽ അജിത്തിനെ മൊബൈലിൽ വിളിച്ചു. അജിത് മുന്കൂട്ടി മൊബൈൽ സൈലന്റ് ആക്കിയിരുന്നു. കാരണം ഒരു സർപ്രൈസ് ആയി വേണം രാഹുലിന് മുന്നിൽ എത്താൻ. രാഹുൽ ഇപ്പോൾ അജിത്തിന് പുറം തിരിഞ്ഞു മൊബൈലും കാതോടു ചേർത്ത് അജിത്തിന്റെ മറുപടിക്കായി വെയിറ്റ് ചെയ്യുകയാണ്. ഇനി വൈകിക്കെണ്ടെന്നു അജിത് തീരുമാനിച്ചു. സാവധാനം നടന്നു രാഹുലിന് പിന്നിലെത്തി. മുഖം പിന്നിലൂടെ അവന്റെ കാതോടു ചേർത്തു. കാറ്റിൽ ഇളകുന്ന രാഹുലിന്റെ തലമുടിയുടെ സുഗന്ധം അജിത്തിന്റെ നാസാ രന്ദ്രങ്ങളിൽ തുളഞ്ഞു കയറി. പതിഞ്ഞ ശബ്ദത്തിൽ അജിത് രാഹുലിന്റെ കാതിൽ മന്ദ്രിച്ചു ” നീന്തു ന ആയെ മുച്ചേ ചേന്നു ന ആയേ……രാത് കോ തബ് തര രോഖാ ന ജായേ…” അജിത് വരി പൂർത്തിയാക്കിയില്ല, രാഹുൽ ഞെട്ടി പിടഞ്ഞു മുന്നോട്ടു നീങ്ങി, പൊടുന്നനെ തിരിഞ്ഞു നോക്കി. അജിത് ആ കണ്ണുകളിൽ നോക്കി വശ്യമായി പുഞ്ചിരിച്ചു. ” കിസ്കോ ഡൂണ്ട് രേ ?” രാഹുലിന്റെ കണ്ണുകൾ വിടര്ന്നു തിളങ്ങി. ആ മുഖത്തു പല ഭാവങ്ങൾ ഞൊടിയിടയിൽ മിന്നി മാഞ്ഞു. കണ്ണുകളെ വിശ്വസിക്കാൻ കഴിയാതെന്നോണം അവൻ ആർത്തിയോടെ അജിത്തിന്റെ മുഖത്തു തറപ്പിച്ചു നോക്കി. ” ഐസ ക്യോ ദേക്ക് രേ..? ” അജിത് പുഞ്ചിരിയോടെ ചോതിച്ചു. ” തു കിസകോ ഡൂണ്ട് രേ, വോ മേ ഹൂം.” രാഹുൽ ഒരു നിമിഷം നിശ്ചലനായി അജിത്തിന്റെ കണ്ണുകളിലേക്കു നോക്കി നിന്നു. പിന്നെ ഞൊടിയിടയിൽ, ഒന്ന് ചിന്തിക്കാൻ കഴിയും മുൻപ് രാഹുൽ അജിത്തിനെ സ്വന്തം കരവലയത്തിനുള്ളിലാക്കി ഗാഡമായി പുണർന്നു. അജിത് രാഹുലിനെ നെഞ്ചോടു ചേര്ത്തു. ” ജാനൂ, I AM SO HAPPY . ” രാഹുലിന്റെ ആര്ദ്രമായ ശബ്ദം അജിത് കേട്ടു. ” മീ ടൂ മൈ ഡിയർ. ” അജിത് വിറയാർന്ന ശബ്ദത്തിൽ പ്രതിവചിച്ചു. നിമിഷങ്ങൾ കൊഴിഞ്ഞു വീണു. സ്ഥലം പൊതു വഴിയാണ്. പലരുടെയും കണ്ണുകൾ തങ്ങളുടെ മേൽ പതിയുന്നത് മനസ്സിലാക്കി അജിത് രാഹുലിനെ ദേഹത്ത് നിന്നും പതിയെ പിടിച്ചു മാറ്റി. മനസില്ലാ മനസോടെ രാഹുൽ അകന്നു മാറി, എങ്കിലും കൈകൾ കോർത്ത് പിടിച്ചിരുന്നു, പരസ്പരം വേർപെടുത്താനാകാത്ത വിധം ചേർന്ന് അമര്ന്നിരുന്നു.

തുടരും.

Anubhava Kadhakal, Kundanadi Kathakal

, ,

Mallu Stories

Comments Off on മാഞ്ഞു പോയ മഴവില്ല് – ഭാഗം 01