Kambikathakal Menu

ഗ്രേസിൻറെ അനുഭവങ്ങൾ – ഭാഗം 04


  • Kambikathakal Views [google_analytics_views]
  • 30
  • Kambikathakal Comments 1

ഞാൻ : നമ്മക്ക് ഇപ്പം ഒന്ന് പോയാലോ?

സെബിൻ : ങ്ങേ… ഇപ്പോഴോ സമയം എത്രയാണെന്ന് നോക്ക്. പത്തര കഴിഞ്ഞു.

ഞാൻ : അതിന് എന്താ?

സെബിൻ : ഞാനെങ്ങും ഇല്ല. ഞാൻ ഒൻപത് മണി കഴിഞ്ഞ് പോയിട്ടില്ല.

ഞാൻ : എടാ പ്ളീസ് നമ്മുക്ക് ഒന്ന് പോയിട്ട് പെട്ടന്ന് വരാം.

സെബിൻ : എന്നാലും റിസ്കാ… സമയം ഇത്രേം ആയില്ലേ?

ഞാൻ : നീ വേഗം കഴിച്ചിട്ട് എഴുനേൽക്ക്.

മുകളിൽ പോയി പോകാൻ റെഡി ആയപ്പോൾ പേഴ്സ് എടുക്കുന്നത് കണ്ടപ്പോൾ അവൻ ചോദിച്ചു.

സെബിൻ : ഇപ്പം എന്തിനാ പേഴ്സ്. കടയെല്ലാം അടച്ചു കാണും.

ഞാൻ : സാരമില്ല ഇരിക്കട്ടെ.

താഴെ വന്ന് കാറിൻറെ കീ എടുത്തപ്പോൾ ഞാൻ പറഞ്ഞു.

ഞാൻ : കാർ വേണ്ട. ബൈക്ക് മതി.

സെബിൻ : ദേ പിന്നേം റിസ്ക്ക്…

ഞാൻ : ബൈക്കിൽ ആണെങ്കിൽ അല്ലേ എനിക്ക് നിന്നെ ഇങ്ങനെ കെട്ടി പിടിക്കാൻ പറ്റൂ. അതു കൊണ്ട് ബൈക്ക് മതി.

ഞാൻ അവനെ പുറകിൽ നിന്നും കെട്ടി പിടിച്ചു. തിരിച്ചു വരുമ്പോൾ ഗേറ്റ് ലോക്ക് ചെയ്യാൻ താഴും എടുത്തു.

വീടിൻറെ സൈഡിൽ ആണ് കാർ പോർച്ച്. വീട്ടിൽ നിന്നും ഗേറ്റിലേക്ക് കുറച്ച് അകലം ഉണ്ട്. റോഡിൽ ഇറങ്ങിയ ഞങ്ങൾ വിജനമായ റോഡിലൂടെ നല്ല സ്പീഡിലാണ് സെബിൻ ബൈക്ക് ഓടിക്കുന്നത്. പ്രധാന റോഡിൽ (കോട്ടയം-കുമരകം) എത്തിയപ്പോൾ ചില വാഹനങ്ങൾ ഓടുന്നുണ്ട്. ഞാൻ അവനെ കെട്ടി പിടിച്ച് ഇരുന്നു. അവൻ പഠിക്കുന്ന കോളേജിന് മുമ്പിൽ എത്തിയപ്പോൾ സ്പീഡ് കുറച്ച് അങ്ങോട്ട് നോക്കി. ഇരുട്ട് മൂടി കിടക്കുന്ന കോളേജ് വഴി. ബൈക്ക് മുമ്പോട്ട് നീങ്ങിയപ്പോൾ അടയ്ക്കൻ പോകുന്ന ഒരു ബേക്കറി കണ്ടു.

ഞാൻ : നിർത്ത്… നിർത്ത്…

അവൻ ബൈക്ക് നിർത്തി. ഞങ്ങൾ ഇറങ്ങി. ഞാൻ അവിടെ നിന്നും പാലും ബ്രഡും മറ്റ് രണ്ടു കൂട്ടവും വാങ്ങി. പരിചയം ഉള്ള കടക്കാരൻ സെബിനുമായി സംസാരിച്ചു നിന്നു. അയാൾ ചോദിച്ചു എന്താ ഇത്രയും താമസിച്ചത് എന്ന്. ഞാൻ സെബിനെ നോക്കി. അവൻ പറഞ്ഞു TV യിൽ സിനിമ കണ്ടിരുന്ന് സമയം പോയത് അറിഞ്ഞില്ല. മുമ്പോട്ട് പോയപ്പോൾ അവൻ ചോദിച്ചു.

Anubhava Kadhakal, Kambi Aunty Kadhakal

, ,

Mallu Stories