Kambikathakal Menu

എൻറെ ട്യൂഷൻ ടീച്ചർ മൃദുല ചേച്ചി – എൻറെ ഭാര്യ 06


No badges.
  • Kambikathakal Views 11627
  • 15
  • Kambikathakal Comments 2

ഞാൻ കയറിച്ചെല്ലുമ്പോൾ അച്ചൻ പത്രവുമായി സിറ്റൌട്ടിലെ കസേരയിലുണ്ട്. ഞാൻ നടയിലിരുന്ന് ഉറക്കെ വിളിച്ചു :

“അമ്മേ….. ചായ…”

“വരുകേലേ നിനക്കൊന്ന് പറഞ്ഞിട്ട് പൊയ്കൂടേ മോങ്കുട്ടാ…”

അമ്മയുടെ ഭരണം മുന്നേയും ചായയും അമ്മയും പിന്നാലെയും എത്തി…..

“മൈഥി അവിടില്ല. ആ പെണ്ണിന് കൂട്ടായാ ആ കമലാക്ഷിചേച്ചിയെ കൊണ്ടുവന്ന് നിർത്തീരിക്കുന്നത്…. പിന്നെ നീയെന്തിനാ അവിടെ കിടക്കുന്നേ?”

വസുന്ധരാമ്മ ജ്വലിച്ചു കയറി.

അച്ചൻറെ ചുണ്ടിൽ ഒരൂറിയ പുഞ്ചിരി തെളിഞ്ഞു. അദ്ദേഹം പത്രത്താളുകളിൽ നിന്നും മുഖം ഉയർത്തിയതേയില്ല.

അമ്മ വീണ്ടും ജ്വലിച്ചു:

“മൈഥിലി നിൻറെ പെങ്ങളാ… ഇവളോ…? മൃദുല നിൻറെയാരാ ചെന്ന് കാവല് കിടക്കാൻ… വെറുതെ നാട്ടാരെക്കൊണ്ട് അതുമിതും പറയിക്കെല്ല് നീ…”

“ൻറെ വസൂ… നീയൊന്നടങ്ങ്. മൈഥിലിയേക്കാളും ഇവന് ഉത്തരവാദിത്വമുള്ള പെണ്ണാ മൃദുല. നീ കൈമള് വരുന്നത് വരെ അവിടെ കിടക്കണം മോങ്കുട്ടാ…”

അത് കേട്ട ഞാൻ ഒന്ന് ഞെട്ടിത്തരിച്ചു. അച്ചൻ പത്രത്തിൽ നിന്ന് മുഖമുയർത്തി കണ്ണടയ്ക് മുകളിലൂടെ എന്നെയൊന്ന് നോക്കി. പിന്നാലെ അമ്മയേയും.

“അതെന്ത് വർത്തമാനമാ സത്യേട്ടനീ പറയുന്നത്…. ഇവനെന്നാ മൈഥിലിയേക്കാൾ ബന്ധം മൃദുലയോട്…?”

എൻറെ പൊട്ടി അമ്മ അച്ചൻ എന്ന ബുദ്ധിരാക്ഷസനോട് വളരെ ലാഘവത്തോടെ തർക്കിച്ചു..

“എൻറെ വസൂ… മൈഥിലിമോളെ പോലാണോ മൃദുല. ആരോരുമില്ലാത്ത പാവം. പോരാത്തതിന് ഇവൻറെ ടീച്ചറും. അപ്പോൾ ഇവന് നമ്മടെ സീതമ്മയോടുള്ളതിലും സ്നേഹവും കരുതലുമൊക്കെ വേണ്ടേ മൃദുലയോട്…? നീ അധികം പ്രസംഗിയ്കാതെ ചെല്ല്. അടുപ്പത്തെ കരിഞ്ഞുപോകും.”

അമ്മ മുഖോം വെട്ടിച്ച് അകത്തേയ്ക് പോയതും അച്ചൻ താടിയ്ക് കൈയും കൊടുത്ത് എന്നെ നോക്കി വീണ്ടും ആ പഴയ ചിരിയോടെ വിളിച്ചു:

“മോങ്കുട്ടാ…..”

കുസൃതി പിടിയ്കപ്പെട്ട അഞ്ചു വയസ്സുകാരൻറെ മുഖത്തോടെ ഞാൻ അച്ചൻറെ മുഖത്തേയ്ക് നോക്കി അച്ചൻ അകത്തേയ്ക് പാളിനോക്കിയിട്ട് ശബ്ദം താഴ്തി:

“എനിക്ക് പണ്ടുതൊട്ടുള്ള സംശയമാ… ഈ പൊട്ടി… നിന്റമ്മ ഈ ബി.ഏ ലിറ്ററേച്ചർ കോപ്പിയടിച്ച് ഒപ്പിച്ചതാണോടാ ….”

ഞാൻ മുഖവും കുനിച്ച് അച്ചൻറെ മുന്നിൽ നിന്നും രക്ഷപെടാനായി അകത്തേയ്ക് കയറി…

അച്ചനാരാ മോൻ. അച്ചൻറെ സംശയം അമ്മ അറിഞ്ഞിട്ടുണ്ട്. വസുന്ധര അറിയാത്ത ഒരു രഹസ്യവും സത്യവ്രതനില്ല.

Anubhava Kadhakal, Best Mallu Sex Stories, Teacher Kambi Kadhakal

, , ,

Mallu Stories

2 Comments

സൂപ്പര്‍ , തുടര്‍ ഭാഗങള്‍ ഉന്‍ പ്രതീക്ഷിക്കുന്നു


ഉടന്‍പ്ര് പ്രതീക്ഷക്കുിക്കന്നുന്നു നിരാശരാക്കരുത് നല്ല കഥയാണ്


Post A Comment