Kambikathakal Menu

എൻറെ ട്യൂഷൻ ടീച്ചർ മൃദുല ചേച്ചി – എൻറെ ഭാര്യ 05


No badges.
  • Kambikathakal Views [google_analytics_views]
  • 31
  • Kambikathakal Comments 2

ഞാൻ കയറിച്ചെല്ലുമ്പോൾ മിന്നുവിനെ പുറത്തെങ്ങും കണ്ടില്ല. സാധാരണ എന്നെയും കാത്ത് സിറ്റൌട്ടിൽ ഉണ്ടാകുന്നതാണ്. ഇന്നലത്തെ ഉമ്മയാണോവാ ഇല്ലാത്തതിൻറെ കാരണം.

ഞാനും വിളിയ്കാനൊന്നും പോയില്ല. പുസ്തകങ്ങൾ മേശ മേലേയ്ക് വച്ചിട്ട് ഇരുന്ന് വായിക്കാൻ ആരംഭിച്ചു. കുറശ്ശ് കഴിഞ്ഞപ്പോൾ അച്ചൻറെ ഒരു നോവലുമായി വന്ന് മൃദുലേച്ചി അപ്പുറത്ത് സെറ്റിയിൽ ഇരുന്നു. കസേര ചേർത്തിട്ട് എന്നെ മുട്ടി എൻറെയൊപ്പം പഠിച്ച് കഴിയുന്നത് വരെ മറ്റൊന്നിനും പോകാതെ ഇരിയ്കുന്നവളാ. ഞാനും മൈന്റ് ചെയ്യാൻ പോയില്ല ബുക്കിലേയ്ക് തന്നെ ശ്രദ്ധിച്ചിരുന്നു.

“ചേച്ചീ… ശരത്തിന് ചായ കൊടുക്കണേ…”

പുസ്തകത്തിൽ നിന്ന് മുഖമുയർത്തി ഭൂതത്തോട് വിളിച്ചുപറഞ്ഞ മൃദുലേച്ചി വീണ്ടും വായന തുടർന്നു.

അവർ ചായയുമായി വന്നപ്പോൾ പുസ്തകത്തിൽ നിന്നും മുഖമുയർത്താതെ തന്നെ :

“ശരത്തേ സംശയം വല്ലതുമുണ്ടെങ്കിൽ ചോദിച്ചാൽ മതിട്ടോ..”

ഞാൻ കേട്ട ഭാവം പോലും നടിച്ചില്ല.

ഇത് കേട്ട ഭൂതം ചിരിയോടെ :

“ആഹാ….. മോങ്കുട്ടൻറെ പേര് ശരത്തെന്നാരുന്നോ. എനിക്കത് അറിയില്ലാരുന്നു. ഇതെന്താ ഇന്നിങ്ങനെ. രണ്ടൂടെ അടിവെച്ചോ?”

ഭീകരരൂപമാണെങ്കിലും നല്ല പെരുമാറ്റവും സ്നേഹവുമുള്ള ചേച്ചിയാണത്. അവർ ചായ തന്നിട്ട് പോയി.

അൽപ്പം കഴിഞ്ഞ് മൃദുല എണീറ്റ് മുറിയിലേയ്ക് പോയതും ഞാൻ ബുക്ക് മടക്കി എണീറ്റു. ഡൈനിംഗ് ടേബിളിൾ കൈയും വച്ചിരുന്ന പൂതനചേച്ചിയോട് കണ്ണ് കാട്ടിയ ഞാൻ ഇറങ്ങി വീടിലേയ്ക് പോയി.

പിറ്റേന്ന് ഞാൻ മിന്നുവിൻറെ അടുത്തേയ്ക് പോയതേയില്ല. അമ്മ തിരക്കി :

“എന്താടാ ഇവളുമായും വഴക്ക് തുടങ്ങിയോ?”

അമ്മ അടുക്കളയിലേയ്ക് പോയതും അച്ചൻ ചിരിച്ചു :

“മൃദുലയുടെ മാത്രം കുട്ടൻ…”

കുട്ടൻറെ മാത്രം മിന്നു…

മോങ്കുട്ടൻറെ ജീവിതയാത്ര ഒരു തീരത്തടുക്കുവാണല്ലോടാ?”

“പിന്നേ….. മനുഷ്യരെല്ലാരും അച്ചൻറെ നോവലിലെ പൊട്ട കഥാപാത്രങ്ങളല്ലേ. എഴുതിയെഴുതി എന്തും എഴുതാമെന്നായോ… മാണ്ട ട്ടോ.”

പറഞ്ഞതും ഞാനവിടുന്ന് തലയൂരി.

മൃദുല ആദ്യമായി മൈഥിലിയോടൊപ്പം ഇവിടെ വന്നപ്പോഴേ അച്ചൻ പ്രവചിച്ചതാണിത്.

പിറ്റേന്ന് രാവിലെ കോളജിലേയ്ക് ബൈക്കുമെടുത്ത് ഇറങ്ങിയ എൻറെ കണക്കുകൂട്ടലുകൾ പോലെ തന്നെ ഇരുകൈയും വിരിച്ച് വഴിമുടക്കി മൃദുല നിന്നു. കലങ്ങിയ കണ്ണുകൾ. ഉറക്കമില്ലാഞ്ഞ മുഖം.

വണ്ടി നിന്നതും അവളെൻറെ ഷർട്ടിൽ കുത്തിപ്പിടിച്ച് ഉലച്ചുകൊണ്ട് ദേഷ്യത്തോടെ വിങ്ങിപ്പൊട്ടി ചോദിച്ചു :

Anubhava Kadhakal, Best Mallu Sex Stories, Teacher Kambi Kadhakal

, , ,

Mallu Stories

2 Comments

പോലിസ് കഥ ബാക്കി എപ്പം വരും


രണ്ടാം ഭാഗം പൂർത്തിയായതാണ് സാഗർ!
പക്ഷേ എനിയ്ക് തുടരെഴുത്തിന് രണ്ടാഴ്ചയുടെ ഇടവേള ആവശ്യമുണ്ട് അതിനാൽ മൂന്നാം ലക്കവും വലിയ ഇടവേള വരാത്ത രീതിയിൽ പോസ്റ്റ് ചെയ്യാം!
ഈ കഥ താങ്കൾ ഉൾപ്പടെ ഇവിടത്തെ വായനക്കാരിൽ 95% വും വായിച്ച് അഭിപ്രായങ്ങളും രേഖപ്പെടുത്തിക്കഴിഞ്ഞതാണ്!
തുടങ്ങി വെച്ചത് പൂർത്തിയാക്കാൻ മാത്രമാണ് ഇതിന്റെ തുടർലക്കങ്ങൾ പ്രസിദ്ധീകരിയ്കുന്നത്!
വായനയ്കും വിലപ്പെട്ട അഭിപ്രായ പ്രകടനങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി!